ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ യുഡിഎഫ് എന്ന് വ്യക്തമായതായി ബിനോയ് വിശ്വം

  1. Home
  2. Latest

ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ യുഡിഎഫ് എന്ന് വ്യക്തമായതായി ബിനോയ് വിശ്വം

binoy-viswam


 

പിഎം ശ്രീയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ യുഡിഎഫ് എന്ന് വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം കളവാണെന്ന്, കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്കിയ മറുപടിയോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിഎംശ്രീയുമായി ബന്ധപ്പെട്ട് ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ലെന്ന്, കോണ്‍ഗ്രസ് എം പി യുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേന്ദ്രം ഫണ്ട് നിഷേധിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കണം. കേന്ദ്രഫണ്ടിനായി കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സംഘപരിവാറിന് അടിയറ വയ്ക്കണമെന്ന വാദം അംഗീകരിക്കാനാകില്ല.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല. പിഎംശ്രീ നടപ്പാക്കാനുള്ള ശ്രമത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.