കോട്ടയത്തും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
കുട്ടനാട്ടിലും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലും പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.
കോട്ടയം നഗരസഭയിലെ 37, 38 വാർഡുകളിലും (കല്ലുപുരക്കൽ), മാഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലും (കുറുപ്പന്തറ) രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ സ്വകാര്യ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനായുള്ള അടിയന്തര നടപടികൾ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.
