കേരളത്തിലെ എൽഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി

  1. Home
  2. Latest

കേരളത്തിലെ എൽഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി

rahul gandhi


കേരളത്തിലെ എൽഢിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. യുഡിഎഫിന്‍റെ എതിര്‍ഭാഗത്തുള്ളത് ബിജെപി-എൽഡിഎഫ് സംയുക്ത മുന്നണിയാണെന്നും കേരളത്തിൽ യുഡിഎഫ് വരുന്നത് ബിജെപി തടയുന്നത് അതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയെ വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസാണ്. അതിനാലാണ് അവര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്.ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി-സിപിഎം ബന്ധമാണ്. സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.