കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ ട്രോളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ ട്രോളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് സാധ്യതയേറിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളിലെ ട്രോള്‍ ഷെയര്‍ ചെയ്തത്. കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബിജെപി കേരള ഘടകവും ദേശീയ ഘടകവും തമ്മില്‍ രസകരമായ വടംവലിയാണ് നടക്കുന്നതെന്ന കുറിപ്പാണ് ചന്ദ്രശേഖര്‍ പങ്കുവച്ചത്.കെസി വേണുഗോപാല്‍ കേരളത്തില്‍ വേണമെന്ന് ബിജെപി കേരളഘടകവും കെസി ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് ദേശീയ നേതൃത്വവും ആവശ്യപ്പെടുന്നുവെന്ന ആദിത്യ ജാക്കി എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പാണ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. 'ഇത് സത്യമാണെന്നും അല്ലായെന്നും തല്‍ക്കാലം സ്ഥിരീകരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- ഇതാണ് ഈ വിഷയത്തില്‍ എന്റെ പ്രതികരണം'- രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.
