തൃശൂരിൽ വീണ്ടും കെട്ടിടം തകർന്നു വീണു

  1. Home
  2. Latest

തൃശൂരിൽ വീണ്ടും കെട്ടിടം തകർന്നു വീണു

g


അളഗപ്പനഗർ യൂണിയൻ സ്റ്റോപ്പിനു സമീപം കെട്ടിടം തകർന്നു വീണു. കടമുറികൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഭാഗികമായി തകർന്നത്. രഞ്ജിത്ത് ഫാസ്റ്റ് ഫുഡ്, ചിയേഴ്സ് ചിക്കൻ സെന്റർ എന്നീ കടകളുടെ ചുമരുകൾ ഇടിഞ്ഞുവീഴുകയായിരുന്നു. രഞ്ജിത്ത് ഫാസ്റ്റ് ഫുഡ് കടയ്ക്ക് വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ചുമർ വീണതോടെ ചിക്കൻ സെന്ററിൽ വിൽപനയ്ക്കായി എത്തിച്ച കോഴികൾ ചത്തു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് സംഭവം ഉണ്ടായത്. രാത്രിയായതിനാൽ ഷോപ്പുകളിൽ ആളില്ലാത്തത് വലിയ അപകടമാണ് ഒഴിവാക്കിയത്. കെട്ടിടം തകർന്നതോടെ കച്ചവടം മുടങ്ങിയ അവസ്ഥയാണെന്ന് രഞ്ജിത്ത് ഫാസ്റ്റ് ഫുഡ് കടയുടമ അന്തിക്കാടൻ റപ്പായി പറഞ്ഞു. നേരത്തെ, തൃശൂരിൽ കെട്ടിടം തകർന്ന് വീണ് മൂന്നുപേർ മരിച്ചിരുന്നു.