മധ്യപ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് പരാജയം വൻ തിരിച്ചടിയെന്ന് വിലയിരുത്തി ബിജെപി

  1. Home
  2. Latest

മധ്യപ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് പരാജയം വൻ തിരിച്ചടിയെന്ന് വിലയിരുത്തി ബിജെപി

BJP


 

മധ്യപ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് പരാജയം വൻ തിരിച്ചടിയെന്ന് വിലയിരുത്തി ബിജെപി. മധ്യപ്രദേശ് ദാതിയയിൽ പാർട്ടിയുടെ ജില്ലാ ഘടകം മുതൽ കീഴ്ഘടകം വരെ പിരിച്ചുവിട്ടു. ബങ്കിപൂർ സീറ്റിലെ പരാജയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചു. രാഷ്ട്രീയ സാഹചര്യം നേരിട്ട് അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

പാർട്ടി പരാജയമറിയാത്ത ബിഹാർ ബങ്കിപൂർ മണ്ഡലത്തിൽ ആണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിതെറ്റിയത്. ഉപതെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രശാന്ത് കിഷോറിന്റെ വിജയം ബിജെപിക്കുള്ള വ്യക്തമായ രാഷ്ട്രീയ സന്ദേശം കൂടിയായിരുന്നു. ചോദ്യപേപ്പർ ചോർച്ച,UGC ചട്ടങ്ങൾ പരിഷ്കരിച്ചത്,വിദ്യാർത്ഥി പ്രതിഷേധങ്ങൾ തുടങ്ങിയവ തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. സവർണ്ണ വോട്ടുകൾ കൂടുതലുള്ള ബങ്കിപൂർ മണ്ഡലത്തിലെ പരാജയം ആഴത്തിൽ പരിശോധിക്കുകയാണ്.മധ്യപ്രദേശ് ദാതിയ മണ്ഡലത്തിലെ ബിജെപിയുടെ പരാജയ കാരണം പാർട്ടിക്കുള്ളിൽ വിഭാഗീയതയായിരുന്നു. 6 തവണ എംഎൽഎ ആയിരുന്ന നാരോതം മിശ്രയ്ക്ക് ടിക്കറ്റ് നിഷേധിച്ചത് ആയിരുന്നു ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.പരാജയകാരണം വിലയിരുത്തിയതോടെ ദാതിയയിൽ പാർട്ടിയുടെ ജില്ലാ ഘടകം മുതൽ കീഴ്ഘടകം വരെ പിരിച്ചുവിട്ടു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.