പത്താം ക്ലാസ് പരീക്ഷാ ത്രിഭാഷാ നയത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

  1. Home
  2. Latest

പത്താം ക്ലാസ് പരീക്ഷാ ത്രിഭാഷാ നയത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

cbse


 

പത്താം ക്ലാസ് പരീക്ഷാ ത്രിഭാഷാ നയത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. സ്കൂൾ തലത്തിലെ ഇന്റേണൽ പരീക്ഷകൾക്ക് ശേഷം നടപ്പിലാക്കും. ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം മുതൽ മൂന്നാം ഭാഷാ പരീക്ഷ. പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർത്ഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും, പത്താം ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷ പാസായിരിക്കണം. പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാർത്ഥികൾ R3 പാസാവേണ്ടത് നിർബന്ധമാക്കി. പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപായി പുനർമൂല്യനിർണയത്തിനുള്ള അവസരവും ലഭ്യമാക്കും. ഇത് സംബന്ധിച്ച് സിബിഎസ്ഇ മാർ​ഗ നിർദ്ദേശങ്ങൾ സ്കൂൾ മാനേജ്മെന്റിനും പ്രഥമ അധ്യാപകർക്കും നൽകി.