മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ

  1. Home
  2. Latest

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ

train service  


 

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ ഉത്തരവായി. ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബൈയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈ, ബാംഗ്ലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നായി ദക്ഷിണ റെയിൽവേ 112 ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും മുംബൈയിൽ നിന്ന് ട്രെയിനുകളില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുംബൈ മലയാളികളോടുള്ള ഈ അവഗണന ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് റെയിൽവേയുടെ ഇടപെടൽ.

മലയാളി സംഘടനകൾ ട്രെയിൻ ആവശ്യപ്പെടാത്തതുകൊണ്ടാണ് സ്പെഷ്യൽ സർവീസുകൾ വൈകിയതെന്നായിരുന്നു റെയിൽവേയുടെ ആദ്യ വിശദീകരണം. എന്നാൽ മാധ്യമ വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ അടിയന്തര റെയിൽവേ ഇടപെടൽ ആവശ്യപ്പെടുമെന്ന് കെ.സി വേണുഗോപാൽ എംപിയും വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധവും ജനപ്രതിനിധികളുടെ ഇടപെടലുകളും കൂടി ഫലം കണ്ടതോടെയാണ് ഒടുവിൽ മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ഓണം ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേ തയ്യാറായത്.