മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഫിഷറീസ് ലീഗിന് തന്നെ
മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്ന സൂചനകൾ തള്ളി മുഖ്യമന്ത്രി. മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ പട്ടികയിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് തന്നെയാണ് കൈകാര്യം ചെയ്യുക. വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പും അനിൽ കുമാർ റവന്യൂ വകുപ്പും നയിക്കും. സണ്ണി ജോസഫ് വൈദ്യുതി വകുപ്പും പി കെ ബഷീർ പൊതുമരാമത്ത് വകുപ്പും നയിക്കും. കെ എം ഷാജി തദ്ദേശ ഭരണ വകുപ്പും ബിന്ദു കൃഷ്ണ തൊഴിൽ വകുപ്പും നയിക്കും. പി സി വിഷ്ണുനാഥ് ടൂറിസം സാംസ്കാരികം സിനിമ വകുപ്പും എം ലിജു സഹകരണം എക്സൈസ് വകുപ്പും നയിക്കും. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായിരുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദമാക്കിയത്. ഇന്നലെയാണ് ഗവർണര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞതെന്നും ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
