ആലിംഗന വിവാദത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്
ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. വിജയലഹരിയിൽ പരിസരബോധം മറന്നെന്നും ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത് അതുകൊണ്ടാണെന്നും അദ്ദേഹം കുറിച്ചു. തന്‍റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നും ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് കുറിപ്പില്‍ പറയുന്നു.
