സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ്; നടപടി തുടങ്ങി കേന്ദ്രസർക്കാർ
പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. പിന്‍ഗാമിയെ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രലായം ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് കത്തെഴുതി. നവംബര്‍ 23വരെയാണ് ജസ്റ്റിസ് ഗവായിയുടെ കാലാവധി. നിലവിലെ സാഹചര്യത്തില്‍ ജസ്റ്റിസ് സൂര്യകാന്തിനാണ് സാധ്യത. സീനിയോറിറ്റിയില്‍ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്തിന്‍റെ പേര് നിര്‍ദ്ദേശിച്ചാകും ജസ്റ്റിസ് ഗവായ് കത്ത് നല്‍കുക. കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും കിട്ടിയാല്‍ ജസ്റ്റിസ് സൂര്യകാന്ത് 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. 2027 ഫെബ്രുവരി 9വരെയാണ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ കാലാവധി.
