ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി വിജയൻ ആര്‍എസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടത് പോലെയല്ല താന്‍ കണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു. കാണണമെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടു. കാണാൻ താൻ അവർക്ക് സമയം കൊടുത്തു. അങ്ങനെയാണ് അവർ വന്നത്. ജനങ്ങൾ തന്നെ കാണാൻ വരുന്ന സമയത്താണ് അവരും വന്നത്. ഒരു നിവേദനം നൽകുകയും ചെയ്തു. താൻ കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും മാത്രം മുഖ്യമന്ത്രിയാണോ? കേരളത്തിന്‍റെ മുഖ്യമന്ത്രിയല്ലേ? കാണാൻ വന്നോട്ടെയെന്ന് ചോദിച്ചാൽ പറ്റി്ല്ലെന്ന് പറയാൻ കഴിയുമോ? അങ്ങനെ പറഞ്ഞാൽ അല്ലേ തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുൻ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണ് എന്നാണ്. അദ്ദേഹത്തിനുള്ള മറുപടി 'ഞാൻ ഒളിച്ചല്ല കണ്ടത്' എന്നാണെന്ന് വി ഡി സതീശൻ പറഞ്ഞു. പിണറായി വിജയൻ ചെയ്തതുപോലെ വേറെ കാറിൽ മസ്കറ്റ് ഹോട്ടലിൽ പോയി മാധ്യമപ്രവർത്തകരെ മാറ്റി നിർത്തി ആർഎസ്എസ് നേതാക്കളെ കണ്ടതുപോലെ ഒളിച്ചല്ല താൻ കണ്ടതെന്ന് വി ഡി സതീശൻ വിശദീകരിച്ചു.
