LPST സമരത്തില്‍ പ്രതിഷേധക്കാരുടെ 4 ആവശ്യങ്ങൾ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; അനുപാതം കുറയ്ക്കാനുള്ള നിർദേശം തള്ളി
വിവിധ ബില്ലുകൾ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. എൽപിഎസ് ടി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും അംഗീകരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അനുപാതം കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി തള്ളി. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1:25 അനുപാതം ആക്കിയാലും തസ്തിക കൂടുന്ന സാഹചര്യമല്ല. ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കാലടി സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
