നവകേരള സദസിലെ സംഘർഷം: മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡൻറ്

  1. Home
  2. Latest

നവകേരള സദസിലെ സംഘർഷം: മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡൻറ്

pinarayi vijayan


നവകേരള സദസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡൻറിന്റെ ഹർജി. ഹർജി പരിഗണിച്ച എറണാകുളം സിജെഎം കോടതി, സ്വമേഥയാ കേസെടുക്കണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന് നിർദേശിച്ചു. എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിലാണ് നിർദേശം. ജനപ്രതിനിധികൾക്കെതിരെ കേസ് എടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണമെന്നാണ് കോടതിയുടെ നിരീക്ഷണം. തുടർന്ന് ഹർജി പരിഗണിക്കുന്നത് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു.