കറുപ്പ്‌ അലർജിയുമായി മുഖ്യമന്ത്രി വിഡിഎസ് ; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

  1. Home
  2. Latest

കറുപ്പ്‌ അലർജിയുമായി മുഖ്യമന്ത്രി വിഡിഎസ് ; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

s


മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന മുറിക്ക് മുന്നിൽ കറുത്ത ബോർഡ്‌ വെച്ചെന്നാരോപിച്ചു രണ്ട് കേരള ഹൗസ് ജീവനക്കാർക്ക് അഡിഷണൽ റെസിഡന്റ് കമ്മീഷണർ വക കാരണം കാണിക്കൽ നോട്ടീസ്.

സത്യപ്രതീജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഡൽഹിയിൽ വന്ന ദിവസം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ പുനീത്കുമാറിനെതിരെ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരുന്നു. റെസിഡന്റ് കമ്മീഷണർ അന്യായമായി സസ്പെൻഡ് ചെയ്ത സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കൺവീനർക്കെതിരായ നടപടിക്കെതിരെയായിരുന്നു സംഘടന ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ കാഴ്ചവട്ടത്തിൽ വെളുത്ത അക്ഷരങ്ങളുള്ള കറുത്ത ബോർഡ്‌ സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നാണ് നോട്ടിസിലെ ആരോപണം. Z plus സുരക്ഷയുള്ള വ്യക്തിയാണ് മുഖ്യമന്ത്രി വി ഡി സതീശനെന്നും കറുത്ത ബോർഡ്‌ സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നും ARC യുടെ കാരണം കാണിക്കൽ നോട്ടിസിൽ ആരോപിക്കുന്നു.

KSEA നേതാവിനെ സസ്‌പെൻഡ് ചെയ്ത വിചിത്ര ഉത്തരവിനെതിരെ അതിശക്ത വിമർശനമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ നടത്തിയിരുന്നത്; സസ്പെൻഡ് ചെയ്യപ്പെട്ട KSEA നേതാവ് സസ്പെന്ഷന് കാലയളവിൽ ജോലിക്ക് ഹാജരാകണമെന്നും അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പിടണമെന്നുമായിരുന്നു റെസിഡന്റ് കമ്മീഷനറുടെ വിചിത്ര നിർദേശം. ഈ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് സ്റ്റേ ചെയ്തിരുന്നു. റെസിഡന്റ് കമ്മീഷനനരുടെ അന്യായ നടപടികൾക്കെതിരെ വെച്ച പ്രതിഷേധ ബോർഡുകൾ സുരക്ഷാ ലംഘനമാണെന്നാണ് കേരള ഹൗസ് അധികൃതരുടെ ആരോപണം.