ടിവികെ പ്രവർത്തകർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി വിജയ്
അധികാരത്തിലേറി ദിവസങ്ങൾ പിന്നിടുമ്പോൾ ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ലെന്നും വിജയ് നിർദേശിക്കുന്നു. ഗതാഗതം തടസ്സപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.
