കൊച്ചിൻ ഷിപ്പ്‍യാർ‌ഡ് ഗുജറാത്തിലേക്കും; ഒരുങ്ങുന്നത് 1570 കോടിയുടെ അറ്റകുറ്റപ്പണിശാല

  1. Home
  2. Latest

കൊച്ചിൻ ഷിപ്പ്‍യാർ‌ഡ് ഗുജറാത്തിലേക്കും; ഒരുങ്ങുന്നത് 1570 കോടിയുടെ അറ്റകുറ്റപ്പണിശാല

s


കൊച്ചി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സാന്നിധ്യം ഇനി ഗുജറാത്തിലും. 1570 കോടി രൂപ ചെലവിൽ ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര സാമ്പത്തികകാര്യ കാബിനറ്റ് സമിതി അനുമതി നൽകി.അത്യാധുനികവും വിശാലവുമായ സൗകര്യങ്ങളോടെ കപ്പൽ അറ്റകുറ്റപ്പണിശാല ഗുജറാത്തിലും ഉയരുന്നതോടെ, ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളിലെ കപ്പൽശാലകളെ ആശ്രയിക്കുന്നത് വലിയതോതിൽ കുറയ്ക്കാനാകും. കൊച്ചിൻ ഷിപ്പ്‍യാർഡും ദീൻ ദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുക. 650 കോടി രൂപ ചെലവിൽ പദ്ധതിയിലെ സിവിലിയൻ അ‌ടിസ്ഥാന സൗകര്യങ്ങൾ ഡിപിഎ സജ്ജമാക്കും. കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം 920 കോടി രൂപ നിക്ഷേപത്തോടെ കൊച്ചിൻ ഷിപ്പ്‍യാർഡും. 300 മീറ്റർ വരെ നീളമുള്ള കപ്പലുകളെ കൈകാര്യം ചെയ്യാൻ സൗകര്യമുള്ള അറ്റകുറ്റപ്പണി കേന്ദ്രമാണ് ഒരുക്കുക. നിലവിൽ‌ ഇവിടുത്തെ കേന്ദ്രത്തിൽ വലിയ കപ്പലുകളെ ഉൾക്കൊള്ളാനാവില്ല. 650 മീറ്റർ നീളമുള്ള ജെട്ടി, രണ്ട് ഫ്ലോട്ടിങ് (ഒഴുകുന്ന) ഡ്രൈഡോക്കുകൾ, വർക്ക്ഷോപ്പ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ‘വാഡിനാർ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയിൽ’ ഉണ്ടാവുക.