ടിവികെയ്ക്കും വിജയ്ക്കും വേണ്ടി നേരിട്ട് രംഗത്തിറങ്ങി കോൺഗ്രസ്

  1. Home
  2. Latest

ടിവികെയ്ക്കും വിജയ്ക്കും വേണ്ടി നേരിട്ട് രംഗത്തിറങ്ങി കോൺഗ്രസ്

vijay


തമിഴ്നാട്ടിൽ മന്ത്രിസഭാ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ടിവികെയ്ക്കും വിജയ്ക്കും വേണ്ടി നേരിട്ട് രംഗത്തിറങ്ങി കോൺഗ്രസ്. പ്രമുഖ ദളിത് നേതാവും ദളിത് രാഷ്ട്രീയ പാർട്ടിയായ വിടുതലൈ ചിറുതൈകൾ കച്ചി നേതാവുമായ തിരുമാവളവനെ മല്ലികാർജുൻ ഗർഗെ ഫോണിൽ വിളിച്ച് പിന്തുണ തേടി. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയിയെ വിസികെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. പാർട്ടിയിൽ ആലോചിക്കുമെന്ന് മറുപടി പറഞ്ഞതായാണ് വിസികെ വൃത്തങ്ങളിൽ നിന്നുള്ള വിവരം. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള നീക്കത്തിനെതിരെ രണ്ട് എംഎൽഎമാരുള്ള വിസികെയിൽ ഭിന്നത രൂക്ഷമാണ്. പിന്തുണ ആവശ്യപ്പെട്ടുള്ള ടിവികെയുടെ കത്ത് ചർച്ച ചെയ്യാൻ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ചെന്നൈയിൽ തുടരുകയാണ്. വൈകിയാലും വിജയ് സർക്കാർ തന്നെ വരുമെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ്‌ പറഞ്ഞു.