രമ്യാഹരിദാസ് എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം
ചിറയന്‍കീഴിലെ സംഘര്‍ഷത്തില്‍, രമ്യാഹരിദാസ് എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം. എംഎല്‍എ തന്റെ കയ്യില്‍ പിടിച്ചിട്ടിട്ട്, വിടെടാ എന്ന് പറഞ്ഞ് ബഹളം കൂട്ടി. എംഎല്‍എയും പേഴ്‌സണല്‍ സ്റ്റാഫ് അംഗം പാളയം പ്രദീപും രാത്രി സജാദിന്റെ വീട്ടിലേക്ക് പോകരുതായിരുന്നുവെന്നും സജിത്ത് മുട്ടപ്പാലം പറഞ്ഞു.
പാളയം പ്രദീപിന്റെ ഫോണ്‍ സജാദിന്റെ കോളജില്‍ പഠിക്കുന്ന മകളുടെ കൈയില്‍ കൊടുത്തിട്ട് അവളെ കൊണ്ട് സജാദ് ഇട്ട പോസ്റ്റ് വായിപ്പിക്കുകയാണ് ചെയ്തതെന്ന് സജിത്ത് പറഞ്ഞു. ആ കൊച്ചുകുട്ടി കണ്ണീരണിഞ്ഞ് ആ പോസ്റ്റ് വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഞങ്ങളവിടെ എത്തുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തത്. എംഎല്‍എ വന്ന് എന്നെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അധ്യാപകനെയും അടിച്ചു. ഫോണ്‍ പിടിച്ചു വാങ്ങി. അതിനു ശേഷം എംഎല്‍എ തന്നെ വീട്ടിനകത്ത് ബഹളംവച്ചു. ദൃശ്യങ്ങള്‍ ഞങ്ങളുടെ കൈയില്‍ കിട്ടിയെന്ന് മനസിലാക്കിയ എംഎല്‍എ പുറത്തിറങ്ങിയ ശേഷം മാറി നിന്ന എന്റെ അടുത്തേക്ക് ഓടി വന്ന് എന്റെ കൈയില്‍ കേറി പിടിച്ചു. തുടര്‍ന്ന് തന്റെ കൈ വിടെടാ എന്ന് വിളിച്ച് പറഞ്ഞ് ബഹളം കൂട്ടി. ആ വീഡിയോയാണ് ഞാന്‍ എംഎല്‍എയെ ഉപദ്രവിച്ചു എന്ന രീതിയില്‍ പ്രചരിച്ചത്. നിങ്ങളാണ് എന്റെ കൈ പിടിച്ചതെന്ന് ഞാന്‍ ആ ദൃശ്യങ്ങളില്‍ തന്നെ എംഎല്‍എയോട് പറയുന്നുണ്ട്. എന്നോടൊപ്പം നില്‍ക്കുന്ന ചെറുപ്പക്കാരന്‍ എന്റെ കൂടെ വന്ന ആരുമല്ല. എംഎല്‍എയുടെ തന്നെ പിഎ ആണ് – സജിത്ത് മുട്ടപ്പാലം പറഞ്ഞു.
