മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

  1. Home
  2. Latest

മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

s


മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. ജിന്‍റോ ജോണാണ് 'വടശ്ശേരി ദാമോദര മേനോൻ സതീശൻ' എന്ന് മേനോൻ കൂട്ടിയുള്ള വിഡി സതീശന്‍റെ സത്യപ്രതിജ്ഞയെ വിമ‍ർശിച്ചത്. പഞ്ച് കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ്‌ ആകുന്നതാണ് കുറേക്കൂടി ഇന്ക്ലൂസീവ് എന്നും പോസ്റ്റില്‍ പറയുന്നു.

ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ്‌ ബോധ്യം.