യുഡിഎഫ് നേടിയ ത്രസിപ്പിക്കുന്ന വിജയം കോൺഗ്രസ് നേതാക്കന്മാർ മുൻകൂട്ടികണ്ടു പ്രവചിച്ചതെന്ന് കെ സുധാകരൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ത്രസിപ്പിക്കുന്ന വിജയം കോൺഗ്രസ് നേതാക്കന്മാർ മുൻകൂട്ടികണ്ടു പ്രവചിച്ചതെന്ന് കെ സുധാകരൻ എംപി. കോൺഗ്രസിന്റെ നേതാക്കൾക്ക് ജനങ്ങളുടെ പൾസ് അറിയാവുന്നതിൻറെ തെളിവാണ് മുൻകൂട്ടിയുള്ള കൃത്യമായ പ്രവചനമെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ യുഡിഎഫുകാർ കേരളം ഭരിക്കും ഇനിയും ഭരിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആരാകും മുഖ്യമന്ത്രിയെന്നതിന്മേൽ നടക്കുന്ന ചർച്ചകളിന്മേലും സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തല ദില്ലിക്ക് പോയത് മുഖ്യമന്ത്രി ചർച്ചയ്ക്ക് വേണ്ടിയാണോ എന്ന് അറിയില്ല. അറിയാതെ പറയാൻ പറ്റില്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ ഭാവി സിപിഎമ്മിനോട് ചോദിക്കണം. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നുമല്ലാണ്ടായി. വലിയ വിജയം നേടി നിൽക്കുമ്പോൾ ബിജെപിയുടെ വിജയം ചോദിച്ചു ഞങ്ങളെ വിഷമിപ്പിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.
