കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു

  1. Home
  2. Latest

കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു

congress


രാജ്യസഭാ, എംഎൽസി തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കർണാടകയിൽ വീണ്ടും റിസോർട്ട് പൊളിറ്റിക്സ്. കോൺഗ്രസ് എംഎൽഎമാരെ ഇന്ന് വൈകിട്ട് റിസോർട്ടിലേക്ക് മാറ്റും. രാജ്യസഭാ എംഎൽസി തെരഞ്ഞെടുപ്പുകളിലെ ക്രോസ് വോട്ടിംഗ് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാ കോൺഗ്രസ് നിർബന്ധിതരായത്.

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കർണാടകത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് 6 മണിക്ക് ബിദടി വണ്ടർല റിസോർട്ടിലാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിലുള്ള യോഗം ചേരുക. കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാലയും യോഗത്തിൽ പങ്കെടുക്കും.

കർണാടകത്തിലെ ഒഴിവുള്ള 7 സീറ്റുകളിൽ അഞ്ചു സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് നിശ്ചയിച്ചിട്ടുള്ളത് ബിജെപി രണ്ടും ജെഡിഎസ് ഒരു സ്ഥാനാർഥിയെയും മത്സരിപ്പിക്കുന്നുണ്ട്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ നാല് സീറ്റിൽ കോൺഗ്രസിന് ജയം ഉറപ്പാണെങ്കിലും ക്രോസ് വോട്ടിംഗ് സാധ്യത മുന്നിൽകണ്ടാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്.