പത്മജയോട് 19 തുറന്ന ചോദ്യങ്ങളുമായി കോൺഗ്രസ് വക്താവ് ഡോ. ജിന്റോ ജോൺ

  1. Home
  2. Latest

പത്മജയോട് 19 തുറന്ന ചോദ്യങ്ങളുമായി കോൺഗ്രസ് വക്താവ് ഡോ. ജിന്റോ ജോൺ

dr jinto john


 

ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, പത്മജയോട് 19 തുറന്ന ചോദ്യങ്ങളുമായി കോൺഗ്രസ് മാധ്യമ വക്താവ് ഡോ. ജിന്റോ ജോൺ വീണ്ടും രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുൻപ് കോൺഗ്രസിനെയും നേതാക്കളെയും കടന്നാക്രമിച്ച് പത്മജ നടത്തിയ പ്രസ്താവനകൾ ഓർമ്മിപ്പിച്ചുകൊണ്ട് ജിന്റോ ജോൺ ചോദ്യങ്ങൾ ഉന്നയിച്ചത്. പത്മജയുടെ മടങ്ങിവരവിനെതിരെ കഴിഞ്ഞ ദിവസവും ജിന്റോ ജോൺ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ വ്യക്തത വരുത്തിയ ശേഷം നിരുപാധികമായി, ഒരു സാധാരണ പ്രവർത്തകയായും അനുഭാവിയായും പത്മജ പാർട്ടിയിലേക്ക് വരട്ടെയെന്നാണ് ജിന്റോ ജോണിന്റെ നിലപാട്. അണികളുടെയും പ്രവർത്തകരുടെയും വൈകാരികത മനസ്സിലാക്കാനും, അവരെ സ്വീകരിക്കാൻ പ്രവർത്തകരുടെ മനസ്സ് പാകപ്പെടാനും ഒരു ഗ്രേസ് പിരീഡ് അനിവാര്യമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് ബിജെപിയിൽ ചേർന്ന സമയത്തും അതിനുശേഷവും പത്മജ നടത്തിയ വിവാദ പരാമർശങ്ങൾ എടുത്തുപറഞ്ഞാണ് ജിന്റോ ജോൺ 19 ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അച്ഛൻ കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ തനിക്ക് മുൻപ് ബി.ജെ.പി. ആയേനെ എന്ന നിലപാട് ഇപ്പോഴുമുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസിലായിരുന്നപ്പോൾ ചന്ദനക്കുറി തൊടാൻ പേടിയായിരുന്നുവെന്ന് പറഞ്ഞ അഭിപ്രായം ഇപ്പോഴുമുണ്ടോ, അതോ ആ പേടി മാറിയോ എന്നും അദ്ദേഹം പരിഹസിച്ചു.