ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

  1. Home
  2. Latest

ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

brics


 

ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുതെന്ന് മുന്നറിയിപ്പ്. ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പം ബ്രിക്സിന് ധാർമ്മിക നേതൃത്വവും തന്ത്രപരമായ വ്യക്തതയും നൽകാൻ ഇന്ത്യക്ക് സാധിക്കണം. ഇന്ത്യ ചരിത്രപരമായി കൈവരിച്ച നയതന്ത്ര തലവും അന്തസ്സും വീണ്ടെടുക്കാൻ മോദിയും ബി.ജെ.പി സർക്കാരും ശ്രമിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇറാൻ ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നു എന്ന തരത്തിലുള്ള ധാരണകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണം. ബ്രിക്സ് രാജ്യങ്ങളിൽ ഇന്ത്യൻ സംരംഭങ്ങൾക്ക് വളരാനുമുള്ള നീതിയുക്തമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഗ്ലോബൽ സൗത്തിനും ഗ്ലോബൽ നോർത്തിനും ഇടയിൽ വിശ്വസനീയമായ ഒരു പാലമായി പ്രവർത്തിക്കാൻ പര്യാപ്തമാണെന്ന് ഇന്ത്യ തെളിയിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യ പിന്തുണ ഉറപ്പാക്കണം. ഉച്ചകോടിയുടെ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.