ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോണ്‍ഗ്രസിൽ വീണ്ടും വിവാദം

  1. Home
  2. Latest

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോണ്‍ഗ്രസിൽ വീണ്ടും വിവാദം

ksu


 

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോണ്‍ഗ്രസിൽ വീണ്ടും വിവാദം. തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയിയെന്നാണ് കെ എസ് യുവിന്‍റെ പരാതി. പ്ലീഡറായി വ്യാഴാഴ്ച സര്‍ക്കാര്‍ നിയമിച്ച ജയോണ തോമസ് 2015 മുതൽ 2019 വരെ ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇക്കാലത്ത് കെ എസ് യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷന്മാര്‍ ഉള്‍പ്പടെ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. യുഡിഎഫുകാരല്ലാത്തവരെ പ്ലീഡര്‍മാരാക്കിയത് പിന്‍വലിക്കണമെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കെ എസ് യുവിന്‍റെ പരാതി.