ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളെ റിമാൻഡ് ചെയ്ത് കോടതി
ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും.
കഴിഞ്ഞദിവസമാണ് ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്ദിർ മാർഗിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് അഞ്ചുദിവസം റിമാൻഡ് ചെയ്തത്.
അതേസമയം, കേസിൽ അപ്പീൽ നൽകുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു. മോദിയും അമിത്ഷായും അല്ല രാജ്യം ഭരിക്കേണ്ടത്, ഭരണഘടനയും നിയമങ്ങളും അനുസരിച്ചാകണം രാജ്യം മുന്നോട്ടു പോകേണ്ടതെന്നും പോരാട്ടം തുടരുമെന്നും അജിൻക്യ ഷിൻഡെ പ്രതികരിച്ചു. കേന്ദ്രത്തിന്റെ ഭരണം ബ്രിട്ടീഷ് ഭരണത്തിന് തുല്യമാണെന്നും അജിൻക്യ ഷിൻഡെ പറഞ്ഞു.
