നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ

  1. Home
  2. Latest

നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ

s


നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു. നേരത്തെ പാര്‍ട്ടി പദവിയില്‍ നിന്നും മുകുന്ദന്‍ രാജിവച്ചിരുന്നു.

നാട്ടികയില്‍ പേയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി സി.സി. മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും താന്‍ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല. ഗീതയക്ക് പണം പിരിച്ചു നല്‍കാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താന്‍ ഒഴിവാക്കപ്പെട്ടത്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം അവരെ മാറ്റിയാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു.