സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം തളളി സിപിഐ
സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം തളളി സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തീരുമാനം ഇല്ലാതെ യോഗത്തിനില്ലെന്ന് സിപിഐ. മറുപടി രേഖാമൂലം അറിയിക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
സിപിഐ നിയമസഭാ കക്ഷി നേതാവ് കെ.രാജനോടാണ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടിയില്‍ ആലോചിക്കാതെ മറുപടി പറയാന്‍ ആകില്ലെന്ന് കെ രാജന്‍ അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. തിങ്കളാഴ് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്മുന്നോടിയായാണ് നിയമസഭാ കക്ഷി ചേരണമെന്ന് പിണറായി നിര്‍ദ്ദേശിച്ചത്. മുന്നണിയിലെ തര്‍ക്കം മൂലം ഇതുവരെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനായിട്ടില്ല.
