CPIM വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം

  1. Home
  2. Latest

CPIM വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം

Cpim


 

തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി നാളെ കോഴിക്കോട്ട് തുടങ്ങും. നാളെ മുതൽ ഈമാസം 15 വരെ മൂന്ന് ദിവസങ്ങളിലായാണ് യോഗം. തിരഞ്ഞെടുപ്പ് തിരിച്ചടികൾ മറികടന്ന് ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുളള ചർച്ചകളും തീരുമാനങ്ങളും ആയിരിക്കും വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ഉണ്ടാകുക. നേതൃമാറ്റം അജണ്ട അല്ലെങ്കിലും സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരുമോ എന്നതായിരിക്കും വിപുലീകൃത സംസ്ഥാന സമിതിയെ ശ്രദ്ധാകേന്ദ്രമാക്കാൻ പോകുന്നത്.

ബ്രാഞ്ച്തലം മുതൽ നടന്ന ചർച്ചയുടെയും ജനങ്ങളിൽനിന്ന് നേരിട്ട്‌ ലഭിച്ച 20200 അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതിയിലെ ചർച്ച. പാർട്ടിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. തോൽവി സംബന്ധിച്ച് കേന്ദ്ര -സംസ്ഥാന കമ്മിറ്റികൾ തയാറാക്കിയ വിലയിരുത്തലുകളായിരിക്കും റിപോർട്ടിൻെറകാതൽ. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ചാൽ രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കാമെന്നതാണ് റിപോർട്ടിന്റെ കാതൽ. എന്നാൽ ഇപ്പോഴത്തെ നേതൃത്വത്തെ വെച്ച് മുന്നോട്ട് പോയാൽ അതിജീവനം സാധ്യമാകില്ലെന്ന് കരുതുന്നവരാണ് സംസ്ഥാന സമിതിയിലെ തന്നെ നല്ലൊരു വിഭാഗം.