ഉത്തർപ്രദേശിലെ നോയിഡയിൽ സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം

  1. Home
  2. Latest

ഉത്തർപ്രദേശിലെ നോയിഡയിൽ സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം

s


ഉത്തർപ്രദേശിലെ നോയിഡയിൽ സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം. കളക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് സി പി എം സംഘത്തിന്‍റെ പ്രതിഷേധം. എം എ ബേബിക്കൊപ്പം ജോൺ ബ്രിട്ടാസ് എം പി, എ എ റഹിം എം പി, വി ശിവദാസൻ എം പി തുടങ്ങിയവർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സി പി എം സംഘത്തിന് ഒപ്പം കളക്ടറെ കാണാനെത്തിയ സി ഐ ടി യു സംഘത്തെ പൊലീസ് അധികൃതമായി കസ്റ്റഡിയിലെടുത്ത് എന്നാരോപിച്ചാണ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചത്. സി ഐ ടി യു നേതാക്കളെ വിട്ടയക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സി പി എം ജനറൽ സെക്രട്ടറിയടക്കമുള്ളവർ വ്യക്തമാക്കിയത്.