വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ താഴേത്തട്ടിലും പുനസംഘടനയ്ക്ക് സിപിഎം; വിശാല ജില്ലാ സമിതികൾ ചേരും

  1. Home
  2. Latest

വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ താഴേത്തട്ടിലും പുനസംഘടനയ്ക്ക് സിപിഎം; വിശാല ജില്ലാ സമിതികൾ ചേരും

Cpim


 

വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ താഴേത്തട്ടിലും പുനസംഘടനയ്ക്ക് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിനും സമിതിക്കും പിന്നാലെ ജില്ലാതലത്തിലും മാറ്റങ്ങളുണ്ടാകും. വിശാല ജില്ലാ സമിതികൾ ചേരും. കണ്ണൂരിൽ പ്രധാന മാറ്റം പ്രതിഫലിക്കാൻ സാധ്യതയുണ്ട്. കണ്ണൂർ ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണിക്കാണ് സാധ്യതയുള്ളത്. ഇതുസംബന്ധിച്ചു ജില്ലാതലത്തിലെ വിശാല യോഗങ്ങൾക്ക് പിന്നാലെ തീരുമാനം ഉണ്ടായേക്കും.

വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ ഒക്ടോബർ 27നകം വിശാല ജില്ലാ സമിതികൾ ചേർന്ന് തിരുത്തൽ പ്രക്രിയയ്ക്ക് തുടർച്ച ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ജില്ലാ തലത്തിലെ തിരുത്തൽ പ്രക്രിയ നവംബറിൽ സംസ്ഥാന സമിതി വിലയിരുത്തും. കണ്ണൂർ, ആലപ്പുഴ അടക്കമുള്ള ജില്ലകളിൽ തിരുത്തൽ പ്രക്രിയ ഉണ്ടാകും. അസംതൃപ്തരെയും ജനകീയ മുഖങ്ങളെയും ഉൾക്കൊള്ളാനുള്ള തീരുമാനമാകും വിശാല ജില്ലാ സമിതിയിലും പാർട്ടി സ്വീകരിക്കുക.