കണ്ണൂരിൽ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

  1. Home
  2. Latest

കണ്ണൂരിൽ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

blast in kannur


കണ്ണൂർ പിണറായി വെണ്ടുട്ടായിൽ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻരാജിന്റെ കൈപ്പത്തി തകർന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജ്.

ഓലപടക്കമാണ് കൈയിലിരുന്ന് പൊട്ടിയതെന്നാണ് മൊഴി. പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം കൈയിലെടുക്കുകയും കൈയിലിരുന്ന് പൊട്ടുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരോട് ഇയാൾ പറഞ്ഞത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പടക്കമാണോ മറ്റെന്തെങ്കിലും സ്ഫോടകവസ്തുവാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.