ശബരിമലയിലെ സീസൺ മുന്നൊരുക്കങ്ങളില്‍ പ്രതിസന്ധി

  1. Home
  2. Latest

ശബരിമലയിലെ സീസൺ മുന്നൊരുക്കങ്ങളില്‍ പ്രതിസന്ധി

sabarimala


 

ശബരിമലയിലെ സീസൺ മുന്നൊരുക്കങ്ങളില്‍ പ്രതിസന്ധി. അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. പ്ലാന്‍റ് പുനർനിർമാണത്തിലെ മെല്ലെപോക്ക് കൂടിയാണ് ഈ ആശങ്കയ്ക്ക് കാരണം. ഒക്ടോബർ 13 ന് മുൻപ് നിർമാണ ജോലികൾ പൂർത്തിയാകും എന്നായിരുന്നു വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോലികൾ പൂർത്തിയാകാൻ സാധ്യതയില്ല. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും. സീസൺ തുടങ്ങുമ്പോൾ 70 ലക്ഷം കരുതൽ ശേഖരം വേണമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചത്.

ശർക്കര സംഭരണത്തിലും ഗുരുതര അനാസ്ഥ കണ്ടെത്തിയിട്ടുണ്ട്. കരാർ കമ്പനികളുമായി എഗ്രിമെന്‍റ് ഒപ്പിടുകയോ സാമ്പിൾ പരിശോധന നടക്കുകയോ ചെയ്തിട്ടില്ല. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസത്തില്‍ ശർക്കര സന്നിധാനം ഗോഡൗണിൽ എത്തി തുടങ്ങിയിരുന്നു. മാത്രമല്ല കരാർ വൈകിയതുകൊണ്ട് നാലു കോടിയുടെ അധിക ചെലവും ഉണ്ടായി. സീസൺ നടത്തിപ്പിന് ബോർഡിന് ബദൽ സംവിധാനം തേടി കോടതിയെ സമീപിക്കുമെന്ന് ഇന്നലെ ദേവസ്വം മന്ത്രി തുറന്നടിച്ചിരുന്നു. മണ്ഡല കാലം തുടങ്ങാൻ 55 ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യമാണ് നിലവില്‍.