കുട്ടിയുടെ മുന്നില്‍ വച്ച് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതിയില്‍ സിഡബ്ല്യുസിയുടെ ഇടപെടല്‍
സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ സിഡബ്ല്യുസിയുടെ ഇടപെടല്‍. നാല് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതിയിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടത്. കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കി മൊഴി രേഖപ്പെടുത്താനാണ് നിര്‍ദേശം.
ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഇതിന് പൊലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് യുവതി പരാതി നല്‍കുകയും സിഡബ്ല്യുസി കേസില്‍ ഇടപെടുകയുമായിരുന്നു. കുഞ്ഞിന്റെ മൊഴി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ രേഖപ്പെടുത്താനാണ് സിഡബ്ല്യുസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിനാണ് നിര്‍ദേശം. എന്നാല്‍ യുവതി ആരോപിച്ച കാര്യങ്ങള്‍ സാധിക്കുന്ന ഒരു വിവരങ്ങളും കുട്ടിയില്‍ നിന്ന് ലഭിച്ചില്ലെന്നായിരുന്നു പൊലീസ് വിശദീകരിച്ചിരുന്നത്.
