ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; ഒക്ടോബർ 8 വരെ കനത്ത മഴ, വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

  1. Home
  2. Latest

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; ഒക്ടോബർ 8 വരെ കനത്ത മഴ, വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

rain


മന്നാർ കടലിടുക്കിനും തെക്കൻ തമിഴ്നാട് തീരത്തിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനത്താൽ കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. മധ്യകേരളത്തിൽ മഴ കനക്കുമെന്നാണ് സൂചന. ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഒക്ടോബർ 6-ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് വിലയിരുത്തൽ.