മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റില്‍

  1. Home
  2. Latest

മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റില്‍

vd satheeshan


മുഖ്യമന്ത്രി വിഡി സതീശനെയും കുടുംബത്തെയും വധിക്കുമെന്ന് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ആറ്റിങ്ങല്‍, വാളക്കാട് സ്വദേശി ചരുവിള വീട്ടില്‍ സോണി തോമസാണ് (38) അറസ്റ്റിലായത്. കന്റോണ്‍മെന്റ്് പൊലീസും സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇന്നലെ വൈകുന്നേരം 06.50-ഓടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പൊലിസ് കമാന്‍ഡിംഗ് സെന്ററിലെ ഒഫീഷ്യല്‍ ഫോണ്‍ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് പ്രതിയുടെ കോള്‍ എത്തിയത്. പലതവണ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ഇയാള്‍ ആവര്‍ത്തിക്കുകയായിരുന്നു.

പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ ഇഷ്ടമല്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തി മാധ്യമങ്ങളിലൂടെ പ്രശസ്തനാകാനാണ് താന്‍ ശ്രമിച്ചതെന്നും പ്രതി പൊലിസിനോട് സമ്മതിച്ചതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.