മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; കേസെടുത്ത് സൈബർ പൊലീസ്
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. നിതിൻ കക്കേടത്ത് എന്ന എഫ്ബി ഐഡിക്കെതിരെയാണ് കേസെടുത്തത്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമാണ് പരാതിക്കാരൻ. ലഹള ഉണ്ടാക്കുന്നതും പൊതുസമൂഹത്തിൽ കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടുവെന്നാണ് വകുപ്പ് ചുമത്തിയിട്ടുള്ളത്. അതേസമയം, പോസ്റ്റ് ചെയ്ത എഫ്ബി ഐഡിയുടെ ഉടമയെ കണ്ടെത്തിയിട്ടില്ല. കമ്മീഷണർക്ക് നൽകിയ പരാതി സൈബർ എസിപിക്ക് കൈമാറി. കേസിൽ എഫ്ഐആർ ഇട്ടിട്ടുണ്ട്. സൈബർ എസിപിയാണ് എഫ്ഐആർ ഇട്ടത്.
