ഡല്‍ഹി അപകടം; മരണം ആറായി, 20 പേര്‍ കുടുങ്ങിക്കിടക്കുന്നു

  1. Home
  2. Latest

ഡല്‍ഹി അപകടം; മരണം ആറായി, 20 പേര്‍ കുടുങ്ങിക്കിടക്കുന്നു

delhi


 

ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോണ്‍ക്രീറ്റ് ബീമുകളും സ്ലാബുകളും പൊട്ടിച്ചുമാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണു ശ്രമം.

സംഭവത്തില്‍ കെട്ടിട ഉടമയ്‌ക്കെതിരെ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമ ഒളിവിലാണ്. സുരക്ഷിതമല്ലാത്തതിനാല്‍ കെട്ടിടം അടച്ചിരുന്നു. മൂന്ന് മാസത്തിനിടെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. കെട്ടിടത്തില്‍ നടന്ന നിര്‍മാണം അനധികൃതമാണെന്നും പൊലീസ് പറയുന്നു.

കെട്ടിടത്തില്‍ രണ്ടുനില അധികമായി നിര്‍മിച്ചതായും കണ്ടെത്തിയതയായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബില്‍ഡിങ് 13 ദിവസത്തിനകം പൊളിക്കാന്‍ ഉത്തരവിട്ടു. ഇന്ന് പ്രദേശത്ത് സീലിങ് ഡ്രൈവ് നടത്തുമെന്നും എംസിഡി അറിയിച്ചു