ഡല്‍ഹി -ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനം നാളെ

  1. Home
  2. Latest

ഡല്‍ഹി -ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനം നാളെ

s


ഡല്‍ഹി -ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ, നിലവില്‍ ആറര മണിക്കൂറുള്ള യാത്രാസമയം രണ്ടര മണിക്കൂറായി കുറയും. ഏകദേശം 12,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറുവരി പാത അക്ഷര്‍ധാം ക്ഷേത്രത്തിനടുത്തു നിന്നു തുടങ്ങി, ഉത്തര്‍പ്രദേശിലെ ബാഗ്പത്, ബറൗട്ട്, ഷാംലി, സഹാറന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണു കടന്നു പോകുന്നത്. 210 കിലോമീറ്ററാണ് എക്‌സ്പ്രസ് വേ. കാറുകള്‍ക്കു മണിക്കൂറില്‍ 100 കിലോമീറ്ററാണു വേഗപരിധി. 7 ഇന്റര്‍ചേഞ്ചുകള്‍, 2 റെയില്‍വേ മേല്‍പാലങ്ങള്‍, 10 വലിയ പാലങ്ങള്‍, എന്നിവയാണു പ്രധാന സവിശേഷതകള്‍.പാത തുറക്കുന്നതോടെ ഡല്‍ഹി ഹരിദ്വാര്‍ യാത്രാ സമയം 5 മണിക്കൂറില്‍ നിന്ന് ഏകദേശം 2 മണിക്കൂറായി കുറയും. ഹരിദ്വാറിലേക്കു പ്രത്യേക പാതയ്ക്കായി ചാര്‍ ധാം ഹൈവേ ശൃംഖലയുമായും എക്‌സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്. ഡല്‍ഹി ഉത്തരാഖണ്ഡ് യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പാത യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരേപോലെ ഗുണം ചെയ്യും.