ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

  1. Home
  2. Latest

ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

k muraleedharan  


 

ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയുമായി കത്ത് നൽകുമെന്നും, അതു ലഭിച്ചാലുടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. വിജിലൻസ് സാമ്പത്തിക ക്രമക്കേടുകളാണ്, കുറ്റം ചെയ്തവരെ കണ്ടെത്തേണ്ടത് ക്രൈം ബ്രാഞ്ചാണ്. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ഭക്തജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒളിവിൽ കഴിയുന്ന ആയങ്കിക്കായുള്ള അന്വേഷണത്തിലും മന്ത്രി പ്രതികരിച്ചു.നിയമപരമായി പിടികൂടേണ്ടവരെ കൃത്യസമയത്ത് തന്നെ പിടികൂടുമെന്നും, എത്ര കാലം വേണമെങ്കിലും ഇയാൾക്ക് മുങ്ങി നടക്കാൻ സാധിക്കില്ലെന്നും പിടികൂടുന്ന കാര്യത്തിൽ യാതൊരുവിധ മടിയോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്നും നിയമം അതിന്റെ വഴിക്ക് നടക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

കൂടാതെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കാണാതായവരെ എത്രയും വേഗത്തിൽ കണ്ടെത്താനുള്ള സമഗ്രമായ ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടത്തിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.