ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെബി പ്രദീപ് രാജിവെച്ചു

  1. Home
  2. Latest

ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെബി പ്രദീപ് രാജിവെച്ചു

S


ദേവസ്വം സ്പെഷ്യൽ പ്ലീഡർ രാജിവെച്ചു . കെബി പ്രദീപിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നു. നിയമനം വിവാദത്തിലായതോടെയാണ് നടപടി . സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡർ ആക്കിയത് വൻ വിവാദമായിരുന്നു. യുഡിഎഫ് സർക്കാരിന് നിയമനങ്ങളിൽ കൈ പൊള്ളുന്നത് ഇത് രണ്ടാം തവണയാണ്. സണ്ണി ജോസഫിന്‍റെ അളിയൻ പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ചതും വിവാദത്തെ തുടർന്നായിരുന്നു. കേരളത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ്.തൊട്ടു പിന്നാലെ സ്മര്‍ട്ട് ക്രിയേഷന്‍സിനെ ന്യായീകരിച്ച് മാധ്യമങ്ങള്ക്ക് മുന്നിലെത്തിയ്ത് സ്ഥാപനത്തിന്‍റെ അഭിഭാഷകനായ കെ ബി പ്രദീപ്. ഒരിക്കല് സ്വര്ണം പൂശിയതിന് മുകളില് സ്വര്‍ണം പതിപ്പിക്കാനുള്ള സാങ്കേതി ക സംവിധാനം സ്മാര്ട് ക്രിയേഷന്‍സിനില്ലെന്നും ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നുമുള്ള വാദങ്ങള് പ്രദീപ് നിരത്തി. കഴിഞ്ഞദിവസം സ്പെഷ്യല് ഗവ പ്ലീഡര്‍മാരെ നിയമിച്ച് ഉത്തരവിങ്ങിയ്പോള് പ്രദീപും പട്ടികയില്. ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത് ദേവസ്വം കേസുകളുടെ ചുമതലയും. നിലവില് ദേവസ്വത്തിന് സ്റ്റാന‍്ഡിംഗ് കൗണ്‍സിലിനെ നിയോഗിച്ചിട്ടില്ല. ഫലത്തില് മുഴുവന് ഉത്തരവാദിത്തവും പ്രദീപിന് തന്നെ. വന്‍ കോളിളക്കം സൃഷ്ടിച്ച ശബരിവല സ്വര്ണക്കൊള്ള കേസില് ഇപ്പോഴും അന്വേഷണം തുടരുന്നു. കുറ്റപത്രം നല്കിയിട്ടില്ല. ഈ സാഹചര്യത്തില് ഈ സുപ്രധാന പദവിയില് പ്രദീപിനെ നിയോഗിക്കുന്നതിന്‍റെ ഔചിത്യം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് പ്രദീപിന്‍റെ രാജി