ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

  1. Home
  2. Latest

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

s


 

സിപിഎം പ്രവര്‍ത്തകന്‍ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്ക് 12 വര്‍ഷം തടവ്. ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ ടിപി ബിജു, എം വിപിന്‍, വൈശാഖ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മറ്റുള്ള 16 പ്രതികളെ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്ത് ആണ് കേസില്‍ വിധി പറഞ്ഞത്. കൊലപാതക കേസില്‍ പത്തുവര്‍ഷത്തിനുശേഷമാണ് വിധി. 2016 ജൂലൈ 11ന് രാത്രിയാണ് വീടിന്റെ മുന്നില്‍വച്ചായിരുന്നു ഡിവൈഎഫ്ഐ നേതാവും സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സിവി ധനരാജ് കൊല്ലപ്പെട്ടത്. വിധി കേള്‍ക്കാന്‍ ധന്‍രാജിന്റെ ഭാര്യയും കുടുംബവും എഎന്‍ ഷംസീര്‍ ഉള്‍പ്പടെയുള്ള നേതാക്കളും കോടതിയില്‍ എത്തിയിരുന്നു

ബൈക്കുകളിലായി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിറകു വശത്തുവെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.