ധനരാജ് വധക്കേസ്: പ്രോസിക്യൂഷൻ കേസ് വാദിച്ചത് രാഷ്‌ട്രീയ വൈരാഗ്യത്തിൻ്റെ അടിസ്ഥാനത്തിൽ; വിമർശിച്ച് വിചാരണ കോടതി

  1. Home
  2. Latest

ധനരാജ് വധക്കേസ്: പ്രോസിക്യൂഷൻ കേസ് വാദിച്ചത് രാഷ്‌ട്രീയ വൈരാഗ്യത്തിൻ്റെ അടിസ്ഥാനത്തിൽ; വിമർശിച്ച് വിചാരണ കോടതി

d


 

പയ്യന്നൂരിലെ സി വി ധനരാജ് വധക്കേസ് അന്വേഷണ സംഘത്തെ വിമർശിച്ച് വിചാരണ കോടതി. അന്വേഷണത്തിൽ അടിമുടി പിഴവ് എന്ന് വിധിയിൽ. പോലീസ് ഒന്നാം സാക്ഷിയുടെ മൊഴിക്ക് പിന്നാലെ മാത്രം പോയതിനാൽ പല പ്രധാന വിവരങ്ങളും വിട്ടുപോയി. യാന്ത്രികമായി മാത്രമാണ് പൊലീസ് കേസ് അന്വേഷിച്ചതെന്നും പരാമർശം. ചില വ്യക്തികളെ പ്രതികളാക്കാൻ നടന്ന ശ്രമം വിനയായെന്ന് കോടതി നിരീക്ഷിച്ചു. കേസിലെപൊലീസ് വീഴ്ച എണ്ണി പറഞ്ഞ വിധി പകർപ്പ് ട്വന്റിഫോറിന്.

ഗൂഢാലോചന കുറ്റം ഒഴിവായതിനും കാരണം സാക്ഷി മൊഴിയെന്ന് കോടതി. ഗൂഡാലോചന നടത്തുന്നത് കേട്ടെന്ന് മൊഴി നൽകിയത് ധനരാജിന്റെ അടുത്ത സുഹൃത്ത്. എന്നാൽ ഇയാൾ പറഞ്ഞ ഗൂഢാലോചന നടന്ന സമയത്തിൽ പിശകുണ്ട്. കൊലപാതകത്തിന് രണ്ട് മാസം മുന്നേ ഗൂഢാലോചന നടന്നെന്നാണ് പ്രോസിക്യൂഷൻ വാദം. രണ്ട് മാസം മുന്നേ അറിഞ്ഞ കാര്യം ഉറ്റ സുഹൃത്ത് ധനരാജിനെയോ പോലീസിനെയോ അറിയിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.