രാഹുൽ ഗാന്ധിയുടെ 'സൗജന്യ ഗ്യാരണ്ടി'കളിൽ പുനപരിശോധന പ്രഖ്യാപിച്ച് ഡികെ സർക്കാർ
കർണാടകത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയിൽ സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ഗ്യാരണ്ടി പദ്ധതികളിൽ പുനപരിശോധനയ്ക്ക് ഡി കെ ശിവകുമാർ സർക്കാരിന്‍റെ തീരുമാനം. ഗൃഹനാഥകളായ വീട്ടമ്മമാർക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിലുമാണ് പൊളിച്ചെഴുത്തിന് ഒരുങ്ങുന്നത്. പദ്ധതി നിർത്തലാക്കുകയല്ല, മറിച്ച്, അനർഹമായി ആനുകൂല്യം പറ്റുന്നവരെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം. അതേസമയം കൈപൊള്ളിക്കുന്ന സൗജന്യങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പരിഹാസം. ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ 2025 - 26 സാമ്പത്തിക വർഷത്തിൽ, 62,345 കോടി രൂപയും ഈ വർഷം ഇതുവരെ 28,608 കോടി രൂപയും സർക്കാരിന് ചെലവായിട്ടുണ്ട്. ഗൃഹജ്യോതിക്ക് കീഴിൽ പോയ വർഷം 28,000 കോടിയും 2026 ൽ ഇതുവരെ പതിനായിരം കോടിയിലേറെ രൂപയും ചെലവായി.
