ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

  1. Home
  2. Latest

ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

sabarimala  


ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകി. സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് ശബരിമലയിൽ മതിയായ താമസ, ഭക്ഷണ സൗകര്യം ഒരുക്കാറില്ലെന്ന് ആരോഗ്യവകുപ്പ് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസമുണ്ടാകുന്നു. ആരോഗ്യവകുപ്പിന് ആൾ നഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. ദേവസ്വം ബോർഡ് പ്രത്യേകം ഡോക്ടർമാരെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയത്.