​ഗ്രീൻലാൻഡിന്റെ സുരക്ഷടക്കം അമേരിക്കയ്ക്ക് നിയന്ത്രണം നൽകുന്ന കരാറിലെത്തിയതായി ഡൊണാൾഡ് ട്രംപ്

  1. Home
  2. Latest

​ഗ്രീൻലാൻഡിന്റെ സുരക്ഷടക്കം അമേരിക്കയ്ക്ക് നിയന്ത്രണം നൽകുന്ന കരാറിലെത്തിയതായി ഡൊണാൾഡ് ട്രംപ്

trump


 

ലോകത്തെ ഏറ്റവും വലിയ ദ്വീപായ ​ഗ്രീൻലാൻഡിന്റെ സുരക്ഷയിലും മറ്റും അമേരിക്കയ്ക്ക് സ്ഥിരമായ നിയന്ത്രണം നൽകുന്ന കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ അടുത്തയാഴ്ച നടക്കുന്ന ജനറൽ അസംബ്ലിക്കിടെ ഡെന്മാർക്കുമായും ​ഗ്രീൻലാൻഡുമായും ഈ കരാറിൽ ഔദ്യോ​ഗികമായി ഒപ്പുവെയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

​ഗ്രീൻലാൻഡിന്റെ സുരക്ഷയിലും മറ്റു ആവശ്യങ്ങളിലും അമേരിക്കയ്ക്ക് സ്ഥിരനിയന്ത്രണം നൽകുന്ന കരാറിലെത്തിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. ഇനിമുതൽ അമേരിക്കയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ അമേരിക്കയുടെ എതിരാളികൾക്ക് ​ഗ്രീൻലാൻഡിൽ സൈനികതാവളം സ്ഥാപിക്കാനോ സൈനിക സാന്നിധ്യം ഉറപ്പാക്കാനോ നിക്ഷേപങ്ങൾ നടത്താനോ സാധിക്കില്ല. ഇത് അനന്തമായ കാലത്തേക്കുള്ള കരാറാണ്. ഇതിന് അവസാനമില്ല. മാത്രമല്ല, ​ഗ്രീൻലാൻഡിൽ വലിയ സൈനിക സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികൾ യുഎസ് ഉടൻതന്നെ ആരംഭിക്കുമെന്നും ഡൊണാൾഡ് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ചൈനയും റഷ്യയും ​ഗ്രീൻലാൻഡിൽ സൈനികതാവളങ്ങൾ സ്ഥാപിക്കുന്നത് തടയുന്നതിനടക്കമുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കി. ​ഗ്രീൻലാൻഡിലെ തന്ത്രപ്രധാനമേഖലകളിൽ ഇരുരാജ്യങ്ങളുടെയും നിക്ഷേപം തടയുന്നതിനുള്ള സംവിധാനങ്ങളും കരാറിൽ ഉൾപ്പെടുത്തിയതായും യുഎസ് അറിയിച്ചു.