മദ്യപിച്ച് വാഹനം ഓടിച്ച കേസ്; അശ്വന്ത് കോക്കിൻ്റെ ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് MVD

  1. Home
  2. Latest

മദ്യപിച്ച് വാഹനം ഓടിച്ച കേസ്; അശ്വന്ത് കോക്കിൻ്റെ ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് MVD

aswanth kok


 

യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി. ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ കേസിൽ MVD പൊലീസിന് റിപ്പോർട്ട് നൽകി. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര SUB RTO ഓഫിസിൽ നിന്ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16 വരെയാണ് കാലാവധി ഉണ്ടായിരുന്നത്.

അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് MVD പൊലീസിന് റിപ്പോർട്ട് നൽകി. മദ്യപിച്ച് വാഹനം ഓടിച്ച അപകടം വരുത്തിയ ദിവസം ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ കൈവശം ഇല്ലെന്നാണ് കോക്ക് മൊഴി നൽകിയത്.

കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് 3 വാഹനങ്ങളിൽ ഇടിച്ചെന്നായിരുന്നു പരാതി.

എന്നാൽ വിഷയത്തിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരണവുമായി അശ്വന്ത് എത്തി. ഇനി താൻ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പറയുന്നു. നിയമവിരുദ്ധമായി താൻ ജീവിതത്തിൽ ചെയ്ത ഏക കാര്യം ഇതു മാത്രമാണ് എന്നും അശ്വന്ത് കൂട്ടിച്ചേർത്തു.