ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിക്കെതിരെ വീണ്ടും ജി. സുധാകരൻ

  1. Home
  2. Latest

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിക്കെതിരെ വീണ്ടും ജി. സുധാകരൻ

g sudhakaran


 

ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. മറ്റ് മെഡിക്കൽ കോളേജുകളിൽ ഇല്ലാത്ത വിധം ആലപ്പുഴയിൽ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നും, ആശുപത്രി പരിസരങ്ങളെ സംഘടനകളുടെ ബാനറുകൾ സ്ഥാപിച്ച് മത്സരവേദിയാക്കരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം 2026’ അവാർഡ് വിതരണ ചടങ്ങിൽ താൻ നടത്തിയ പ്രസംഗം തൽപ്പരകക്ഷികൾ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുധാകരൻ വീണ്ടും രംഗത്തെത്തിയത്. ഇടതുപക്ഷ യുവജന സംഘടന (ഡിവൈഎഫ്ഐ) മുൻകാലങ്ങളിൽ വീടുകളിൽ നിന്ന് നേരിട്ട് പൊതിച്ചോറുകൾ ശേഖരിച്ചായിരുന്നു വിതരണം നടത്തിയിരുന്നതെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതിനായി വ്യാപകമായി പണം പിരിക്കുകയാണ് ചെയ്യുന്നത്. ഇത് ശരിയായ രീതിയല്ല. ഈ പദ്ധതിക്കായി പല സംഘടനകളും പണം പിരിക്കുന്നുണ്ടെന്നും, ഇങ്ങനെ പിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് കൃത്യമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.