എസ്ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളിൽ പ്രത്യേക നടപടിക്ക് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

  1. Home
  2. Latest

എസ്ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളിൽ പ്രത്യേക നടപടിക്ക് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

polling


 

എസ്ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളിൽ പ്രത്യേക നടപടിക്ക് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ പട്ടികയിൽ നിന്ന് ഒഴിവായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്താനുള്ള നടപടിക്കാണ് നിർദേശം. അർഹരായ ആരെയും ഒഴിവാക്കരുത് എന്ന് സംസ്ഥാന ഇലക്ടറൽ ഉദ്യോഗസ്ഥരെ കമ്മീഷൻ അറിയിച്ചു.

പഴയ പട്ടികയും പുതിയ പട്ടികയും താരതമ്യം ചെയ്ത് ഒഴിവായവരെ കണ്ടെത്താനും നിർദേശത്തിൽ പറയുന്നു. ഇവരുടെ വീടുകളിൽ ഉൾപ്പെടെ പോയി ഫോം സിക്സ് വഴി വോട്ടർ പട്ടികയിൽ ചേർക്കണം. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പഴയ ഫോം സിക്സ് ആകും ഉപയോഗിക്കുക. എസ്ഐആർ നടക്കുന്ന മഹാരാഷ്ട്രയിൽ വോട്ടർമാരെ ഒഴിവാക്കാൻ ധൃതി കാണിക്കരുത് എന്ന് ഉദ്യോഗസ്ഥരോട് കമ്മീഷൻ അറിയിച്ചു. സംശയത്തിന്റെ പേരിൽ മാത്രം ലിസ്റ്റിൽ നിന്ന് ആരെയും ഒഴിവാക്കി നിർത്തരുത് എന്നാണ് നിർദേശം. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്ന പാർലമെന്ററി സമിതി സുപ്രീംകോടതിയിലേക്കുള്ള സന്ദർശനം മാറ്റിവെച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന സന്ദർശനമാണ് സമിതി മാറ്റിയത്.