ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
സിഎംആര്‍എല്‍ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. നേരത്തെ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരുന്നു.കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസില്‍ 1 മുതല്‍ 25 വരെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയവരുടെ തെളിവെടുപ്പടക്കം പൂര്‍ത്തീകരിച്ചിരുന്നു. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാമുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
